വിശ്വാസദർശനം
ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയഃ
വിവ: അബൂനുബ്‌ല
നിഷ്കളങ്ക കീഴ്‌വണക്കം ആരാധന
"പറയൂ. എന്റെ രക്ഷിതാവ് നീതിപാലിക്കാനാണ് കൽപിച്ചിട്ടുള്ളത്. എല്ലാ ആരാധനാവേളകളിലും നിങ്ങളുടെ മുഖം അല്ലാഹുവിലേക്ക് ശരിയാംവിധം നിർത്തി കീഴ്‌വണക്കം അവനുമാത്രമാക്കി പ്രാർത്ഥിക്കുവീൻ. നിങ്ങളെ അവൻ ആദ്യമായി സൃഷ്ടിച്ചുണ്ടാക്കിയതുപോലുള്ള അവസ്ഥയിലേക്ക് തന്നെ നിങ്ങൾ തിരിച്ചെത്തുന്നതാണ്"-) സൂറത്തുൽ അഅ്റാഫ് 29-ാം വചനത്തിൽ ഇപ്പറഞ്ഞതെല്ലാം ഉൾകൊള്ളുന്നുവെന്ന് കാണാം. മതത്തിന്റെ അടിസ്ഥാന തത്വവും ദൈവിക ഗ്രന്ഥവും മുറുകെപ്പിടിക്കാനുള്ള ആഹ്വാനവും അതിലുണ്ട്. അല്ലാഹു അനുവദിക്കാത്ത എന്തെങ്കിലുമൊന്ന് മതത്തിൽ ഉൾപ്പെടുന്നതിനെ ആക്ഷേപിച്ചിട്ടുമുണ്ട്. ബഹുദൈവാരാധനയും വിശുദ്ധവസ്തുക്കളെ നിഷിദ്ധമാക്കലും ഉദാഹരണമായി എടുക്കാം. മതത്തിലില്ലാത്ത നിയമങ്ങൾ പിശാചിന്റെ പ്രേരണയിലാണ് മതനിയംപോലെയായി വരുന്നത്. നൂഹ് നബി(അ) യുടെയും മറ്റു പ്രവാചകന്മാരുടെയും ശത്രുക്കളായവർ അതാണുചെയ്തത്. വേദക്കാരായ യഹൂദ ക്രൈസ്തവരും അതുതന്നെ ചെയ്തു. യഥാർത്ഥ മതത്തെ അവർ അട്ടിമറിച്ചു. അറബികളിലെ നിഷേധികളും വ്യർത്ഥമായ മതമായിരുന്നു പിന്തുടർന്നത്. അതിനെയും സൂറത്തുൽ അഅ്റാഫ് തുറന്നുകാട്ടിയിട്ടുണ്ട്. എല്ലാ പ്രവാചകന്മാരുടെയും കാലത്തു ജീവിച്ച ദൈവിനിഷേധികൾ യഥാർത്ഥമതത്തെ ആകെ അട്ടിമറിച്ചിട്ടുണ്ട്. മതത്തിലെ ചില നിയമങ്ങളെയും വേദാവകാശികൾ മറച്ചു വെക്കുകയും മാറ്റത്തിരുത്തുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്. അതെല്ലാം മേൽപറഞ്ഞ അടിത്തറയിൽ നിന്ന് വ്യതിചലിച്ച കാരണത്തലാണ്. സൂറത്തുൽ അൻആമിലും മറ്റു അനേകം വചനങ്ങളിൽ ഇക്കാര്യം ഊന്നിപ്പറഞ്ഞതായിക്കാണാം.
രണ്ടു രൂപത്തിലാണ് ബഹുദൈവാരാധകരിൽ പാപങ്ങൾ വന്നുചേരുന്നത്.
ഒന്ന്: അല്ലാഹു ഒരിക്കലും കൽപ്പിച്ചിട്ടില്ലാത്ത കാര്യങ്ങൾ ചെയ്യുന്നതിലൂടെ. അത്, അല്ലാഹു അല്ലാത്തവരെ ആരാധനയിൽ പങ്കുചേർക്കലാകുന്നു. അതുപോലെ അല്ലാഹു ഒരിക്കലും നിരോധിക്കാത്ത കാര്യങ്ങൾ ചെയ്യാതിരിക്കുമ്പോൾ ഉണ്ടായിത്തീരുന്നതാണ്. വിശുദ്ധമായ നല്ല വസ്തുക്കൾ നിഷിദ്ധമായി കാണുകയും അല്ലാഹു യാതൊരു തെളിവും സൃഷ്ടിച്ചിട്ടില്ലാത്തതായിട്ടും ബഹുദൈവത്വം സ്വീകരിക്കുകയും ചെയ്യുന്നത് മഹാപാപങ്ങൾ തന്നെയാണ്.
രണ്ടാമത്തേത്: അല്ലാഹു നിഷിദ്ധമാക്കാത്തവയെ നിഷിദ്ധമാക്കലാണ്. സ്വഹീഹായ ഒരു ഹദീസിൽ ഇയാള്വുബ്നുഹമാർ നബി(സ)യിൽ നിന്നുദ്ധരിക്കുന്നു: നബി(സ), അല്ലാഹു പറയുന്നതായിട്ട് പ്രസ്താവിച്ചു: "ഞാനെന്റെ ദാസന്മാരെ ഋജുമനസ്കരായിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നിട്ടവരെ പിശാച് പിടിച്ചു വലിച്ചു. എന്നിട്ടവരുടെമേൽ അല്ലാഹു നിഷിദ്ധമാക്കിയവയെ ഹലാലാക്കി കാണിച്ചുകൊടുത്തു. ആ പിശാചുക്കളാണ് അവരോട് ഞാനൊരു പ്രമാണവും നൽകിയിട്ടില്ലാത്ത ബഹുകൈവാരാധനയെ കൽപിച്ചു കൊടുത്തു നടപ്പിലാക്കിച്ചത്."
അതുകൊണ്ട് ആരാധനാകാര്യങ്ങളിൽ നിരർത്ഥമായ പലവിധ ബഹുദൈവ അനാചാരങ്ങൾ കടന്നുകൂടി. ക്രൈസ്തവരിലെ സന്യാസി ആചാരാവും സൂഫിസവും ഉണ്ടായിത്തീർന്നത് ആവഴിയിലാണ്. തികച്ചും അന്യായമായ തീവ്രവാദ ചിന്തകൾ യഹൂദികളുടെ മതാചാരങ്ങളിൽ കടന്നു കൂടിയതും ഇപ്പറഞ്ഞകാരണങ്ങളാലാണ്. യഥാർത്ഥത്തിൽ യഹൂദമതം സർവ്വനിഷിദ്ധങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും മോചിതമായ ശുദ്ധമതമായിരുന്നു. അതുകൊണ്ടായിരുന്നുവല്ലോ ഈസാനബി(അ) ഇങ്ങനെ പറഞ്ഞത്:"എന്നെ നിയോഗിച്ച ലക്ഷ്യങ്ങളിൽ നിങ്ങൾ നിഷിദ്ധമാക്കിയ പലതിനെയും ഞാൻ നിങ്ങൾക്കു അനുവദിനീയമാക്കിത്തരുന്നുണ്ട്." എന്ന പ്രസ്താവന. ക്രൈസ്തവ മതാടിസ്ഥാന തത്വങ്ങളിലും കർമ്മകാര്യങ്ങളിലും സംശയാസ്പദമായി തോന്നുന്ന ദൈവത്തെക്കുറിച്ചുള്ള ചില പദങ്ങൾ വന്നിട്ടുണ്ട്. ഹൃദയത്തിൽ വക്രതയുള്ളവർ അത്തരം സങ്കീർണ്ണതയുള്ള കാര്യങ്ങളെ ദുർവ്യാഖ്യാനിച്ചു കുഴപ്പങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുകയും ചെയ്തു. പല വേദികളിലും ഞാനിക്കാര്യങ്ങൾ മുമ്പും എടുത്തു പറഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ സാക്ഷാൽ തൗഹീദ് എന്നാൽ നിഷ്കളങ്കമായി അല്ലാഹുവിനുള്ള അർപ്പണം തന്നെയാകുന്നു. നാം ജീവിതത്തിൽ പാലിക്കുന്ന നീതി നിഷ്ടമായ പ്രവർത്തനങ്ങളുമാകുന്നു. ഇതിന്റെയെല്ലാം നാരായ വേര് നിസ്വാർത്ഥമായി അല്ലാഹുവിനു വേണ്ടി നീതിയിൽ നിലകൊള്ളലുമാകുന്നു. ഇതിനു ഘടകവിരുദ്ധമായി ബഹുദൈവാരാധന കടുത്ത അനീതിയും അക്രമവും തന്നെയായി മാറുന്നു.
(തുടരും)
ആരോഗ്യം
ആരോഗ്യം സർവ്വഥാ പ്രധാനം
ഡോ. കുഞ്ഞഹമ്മദ്, കാഞ്ഞങ്ങാട്
ആരോഗ്യത്തിനു പകരം ആരോഗ്യം മാത്രം!!! എത്ര പണം പകരം വെച്ചാലും ആരോഗ്യത്തിനു
പകരമാവില്ല. നിത്യജീവിതത്തിൽ കണിശമായി പാലിക്കാനുള്ള ആറ്റിക്കുറുക്കിയ ചില
നിർദ്ദേശങ്ങൾ:
1. നമ്മുടെ സമ്പത്ത് മുഴുവൻ ഡയാലിസിസിന് വേണ്ടി ചിലവാക്കാതിരിക്കാൻ ഡോളും, പെനഡോളും പോലുള്ള കിഡ്നിയെ നശിപ്പിക്കുന്ന ആന്റി ബയോട്ടിക്കുകൾ ബാഗിന്റെ അറകളിൽ നിന്നും എടുത്തു വലിച്ചെറിയുക.
2. എണ്ണയുടെ ഉപയോഗം പാടേ കുറക്കുക. എണ്ണപ്പലഹാരങ്ങളും കരിച്ചതും പൊരിച്ചതു ഭക്ഷിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക.
3. വെറും വയറ്റിലും അല്ലാതേയും തെളിഞ്ഞ പച്ചവെള്ളം ധാരാളമായി കുടിക്കുക. ഉലുവയോ കരിഞ്ചീരകമോ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കാതിരിക്കുക.
4. കൂടുതൽ നടക്കുക. നിങ്ങൾ പോകാൻ ഉദ്ധേശിക്കുന്ന സ്ഥലങ്ങൾ അടുത്താണെങ്കിൽ മാക്സിമം നടക്കുക.
5. ചിക്കൻ ഒഴിവാക്കുക.
6. പച്ചക്കറികളും ഫ്രൂട്സുകളും ഭക്ഷിക്കുന്നതിന് മുമ്പ് അര മണിക്കൂറെങ്കിലും മഞ്ഞൾ വെള്ളത്തിൽ ഇട്ട് വെക്കുക. അതിനുമുമ്പ് ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകിയാൽ അതിലുള്ള വിഷാംശങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കാം.
7. ഫ്രിഡ്ജിൽ വെച്ചത് വീണ്ടും ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കുക
8. രാവിലെ ഒരു കാരണവശാലും പ്രാതൽ കഴിക്കാതിരിക്കരുത്. കഴിക്കാതിരുന്നാൽ കുടൽപുണ്ണും അൾസറും ഉണ്ടാവാൻ സാധ്യത വളരെ കൂടുതലാണ്.
9. കഴിയുന്നവർ എന്നും ഒരേ സമയം കൃത്യമായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
10. മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ടി.വി.യുടേയും ഉപയോഗം നിശ്ചിത ടൈമിൽ കർശനമായി നിയന്ത്രിക്കുക. ഇതിനു വേണ്ടി ഉറക്കമിളക്കുന്നത് ഒഴിവാക്കുക.
11. പച്ചക്ക് തിന്നുന്ന ഇലകളായ ജർജീർ, കസ്സ് പോലെയുള്ള ഇലകൾ ധാരാളമായി കഴിക്കുക. അതും കഴിക്കുന്നതിന്റെ 20 മിനിറ്റ് മുമ്പെങ്കിലും ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകുക. വിഷാംശം പോവുന്നതിന് വേണ്ടി മഞ്ഞൾ പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് വെക്കുക.
12. പൊറാട്ട പാടേ ഉപേക്ഷിക്കുക.
13. എരിവ്, പുളി, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതൽ ആവാതിരിക്കാൻ ശ്രമിക്കുക (മാക്സിമം ഒഴിവാക്കുക).
14. കോളകളും എനർജി ഡ്രിങ്കുകളും പാക്കറ്റ് പൾപ്പ് ജ്യൂസുകളും, ടാങ്കും ഒഴിവാക്കുക ദാഹം ശുദ്ധമായ പച്ച വെള്ളം കൊണ്ട് മാത്രം ശമിപ്പിക്കുക.
15. ഭക്ഷണത്തിന്റെ 60 മിനിറ്റ് മുമ്പോ പിമ്പോ വെള്ളം കുടിക്കുക. ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കരുത്.
16. പൗഡർ ഇടുന്നവർ അതൊഴിവാക്കുക.
17. ചൂടുള്ള ഭക്ഷണം തളികയിൽ ഒന്നായിട്ട് കൊട്ടി ഭക്ഷിക്കരുത്. അത് പല രോഗങ്ങൾക്കും കാരണമായേക്കാം.
18. പുകവലി ഒഴിവാക്കുക. അത് നിങ്ങൾക്ക് മാത്രമല്ല നിങ്ങളേക്കാൾ മറ്റുള്ളവരുടെ ആരോഗ്യത്തിനും ഹാനികരമാണ്.
19. ചെറിയ ചെറിയ അസുഖങ്ങൾക്ക് വേദനസംഹാരി ഗുളികകൾ പാരസിറ്റമോൾ പോലുള്ളവ ഒരു കാരണവശാലും കഴിക്കരുത്.
20. Mobile ഉപയോഗിക്കുമ്പോൾ Display Brightness Maximum കുറക്കുക. മൊബൈൽ ഫോണുകളുടെ ഡിസ്പ്ലേകളിൽ Black Sticker ഒട്ടിക്കാൻ ശ്രമിക്കുക.. ഇത് കണ്ണിന് സുരക്ഷ നൽകും.
21. റൂമിലും കാറുകളിലും Full Time Air Freshener Spray ഉപയോഗിക്കരുത്.
22. A/C യുടെ ഉപയോഗം മാക്സിമം കുറക്കുക. A/C യിലും നല്ലത് Fan ആണ്.
23. നിന്ന് കൊണ്ട് ഭക്ഷിക്കരുത്; കുടിക്കരുത്.
24. കഴിവതും നിന്ന് കൊണ്ട് മൂത്രം ഒഴിക്കരുത്.
25. A/C യുടെ കാറ്റ് എത്തുന്നിടത്ത് നേരെ ചുവട്ടിൽ കിടക്കരുത്. A/C റൂമിൽ ബ്ലാങ്കറ്റ് ഇല്ലാതെ കിടക്കരുത്.
26. 'നെറ്റ് കോളുകൾ' ചെയ്യുമ്പോൾ Head Phone ഉപയോഗിക്കുക. Bluetooth Headset ഒരു കാരണവശാലും ഉപയോഗിക്കരുത്.
27. കഴിയുന്നവർ ഹോട്ടൽ ഭക്ഷണം ഒഴിവാക്കുക. ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന മാരക വിഷമായ അജീന മോട്ടോ സ്ഥിരമായി കഴിച്ചാൽ ഉണ്ടാവുന്ന പ്രത്യാഘാതം വലുതാണ് (ഹോട്ടൽ ജീവനക്കാർ ക്ഷമിക്കുക).
28. ഭക്ഷണത്തിന് എത്ര രുചി കുറക്കാൻ പറ്റുമോ അത്രയും രുചി കുറയ്ക്കുക. രസക്കൂട്ടുകൾ ശരീരത്തിന് ഹാനികരമാണ്.
29. സുർക്കയുടേയും അച്ചാറുകളുടെയും ഉപയോഗം മാക്സിമം കുറക്കുക.
30. Head Phone Over Sound ൽ പാട്ട് കേൾക്കരുത്.
അത് ശ്രവണശേഷിയെ കാലക്രമേണ കുറക്കുന്നതാണ്.
31. മാസത്തിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വ്രതമെടുക്കാൻ ശ്രദ്ധിക്കുക.
32. രാത്രി പതിവായി ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. അത് ശരീരത്തിന് വളരെ നല്ലതാണ്. രാവിലെ എണീറ്റ ഉടനെയും.
33. ബ്രോസ്റ്റിന്റെ കൂടെ ഒരു കാരണവശാലും കോള ഐറ്റംസ് ഒന്നും തന്നെ കുടിക്കരുത് (ബ്രോസ്റ്റ് തന്നെ മാരകം).
34. പ്രാർത്ഥന മുറതെറ്റാതെ ചെയ്യുക. മാനസികാരോഗ്യത്തിനുള്ള ഒറ്റമൂലിയാണു ദൈവസാമീപ്യം നിലനിർത്തൽ.
സൂര്യോദയത്തിനു മുമ്പുതന്നെ ഉണരണം. ഉണർന്ന് പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് വീണ്ടും കിടക്കുന്നത് ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കും
പ്രപഞ്ചത്തിലെ സസ്യലതാദികളോടും എല്ലാ ജീവജാലങ്ങളോടുമൊപ്പം നാമും കണ്ണുതുറക്കണം, നമ്മുടെ പുതുദിനം തുടങ്ങണം!! അല്ലാതെയുള്ള ഉറക്കം 100% വും ആരോഗ്യത്തെ പ്രതികൂലമായേ ബാധിക്കൂ.
ഓർക്കുക, ആരോഗ്യമാണ് നമ്മുടെ സമ്പത്ത് അതിൽ അനുഭവിക്കാനും സഹിക്കാനും ആരും തന്നെ ഉണ്ടാവില്ല നമ്മൾസൂക്ഷിച്ചാൽ നമുക്ക് നന്ന്.
വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു കടമയാണു. അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും. ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്.
ശാസ്ത്രം
മനുഷ്യ ശരാശരിയായുസ്സ്
ഇസ്ലാമിക രാജ്യങ്ങളിൽ മനുഷ്യരുടെ ശരാശരി ആയുസ്സ് 110. യൂറോ അമേരിക്കൻ
രാജ്യങ്ങളിൽ വെറും 62
അമേരിക്കയിലെ Brazzers University യിലെ ഒരു കൂട്ടം ഗവേഷകരാണ് മനുഷ്യായുസിനെകുറിച്ചു പുതിയ പഠന വിവരം പുറത്തുവിട്ടത്. വർഷത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന കഠിനമായ വ്രതവും സംസം വെള്ളത്തിന്റെ ഉപയോഗവുമാണ് മുസ്ലിംകളിൽ ആയുസ് വർദ്ധനയ്ക്ക് കാരണമെന്ന് പഠന റിപ്പോർട്ടിൽ തെളിവുസഹിതം രേഖപ്പെടുത്തിയിട്ടുണ്ട്.
നട്ടെല്ലിനും കഴുത്തെല്ലിനും സമീപത്തായി കാണപ്പെടുന്ന 'വില്കലാനോസിസ്' എന്ന നാഡീവ്യൂഹം പുറത്തുവിടുന്ന 'ലൈഫ് ഡ്രോപ്പ്' എന്ന കെമിക്കലുകളാണ് മനുഷ്യന്റെ ആയുസ് നിലനിർത്തുന്ന മറ്റൊരു ഘടകം. മുസ്ലിങ്ങൾ നിത്യവും നമസ്കരിക്കുന്നതിനാൽ ഈ ഭാഗത്ത് എപ്പോഴും ചലനം ഉണ്ടാവുകയും നാഡീവ്യൂഹങ്ങൾ സദാ പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ അവരിൽ ആയുസ് വർദ്ധിക്കുന്നതായി നാസ നേരത്തെ കണ്ടെത്തിയ പഠനം ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. അതിനിടയിലാണ് പുതിയ ശാസ്ത്ര വിവരം പുറത്തുവരുന്നത്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ brazzers university യിലെ ഇരുപത് ശാസ്ത്രജ്ഞർ ഇസ്ലാം മതം സ്വികരിച്ചതായി യൂണിവേഴ്‌സിറ്റി തലവൻ ഡോ. ജോണി സിൻസ് ബി ബി സി യോട് വെളിപ്പെടുത്തി.
പരിശുദ്ധ റമളാനിൽ അല്ലാഹു വിശ്വാസികൾക്ക് നൽകിയ പ്രത്യേക സമ്മാനമാണ് പുതിയ ശാസ്ത്ര വെളിപാട് എന്നായിരുന്നു വാർത്തയോട് മുസ്ലിം പണ്ഡിതന്മാരുടെ പ്രതികരണം... അള്ളാഹു അക്ബർ.
പെണ്ണിന് പള്ളിയിൽ കയറിയാലെന്താ...?
റസാഖ് പെരിങ്ങോട്
ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ മുസ്ലിം സ്ത്രീകളുടെ പള്ളി
പ്രവേശനം പ്രസക്തമായ ചോദ്യമാവുകയാണ്. മുഴുവൻ പള്ളികളിലും സ്ത്രീകൾക്ക്
പ്രവേശനം വേണമെന്നത് തുല്യനീതിയുടെ ഭാഗമായി പരിഗണിക്കാവുന്നതാണ്. മുസ്ലിം
സ്ത്രീകളുടെ പള്ളി പ്രവേശന കാര്യത്തിൽ നവോത്ഥാന പ്രസ്ഥാനങ്ങൾ പ്രമാണബദ്ധമായ
നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ മുസ്ലിം
സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതും ആരാധന നടത്തുന്നതും അനുവദനീയവും
പുണ്യകരവുമാണെന്ന നിലപാടാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ സ്വീകരിക്കുന്നത്. അതിന്
പ്രവാചക ചരിത്രത്തിന്റെ പിന്തുണയും ചേർത്തുവെക്കുന്നുണ്ട്.
എന്നാൽ ഭൂരിപക്ഷമുസ്ലിം സംഘടനകൾ സ്ത്രീ പള്ളി പ്രവേശത്തെ എതിർക്കുകയാണ്. പള്ളിയുടെ പുറത്തു നടക്കുന്ന നേർച്ച വഴിപാടുകളിൽ സ്ത്രീകൾക്ക് പങ്കാളിത്തം അനുവദനീയമാക്കുന്നുണ്ടെങ്കിലും നമസ്ക്കാരമടക്കമുള്ള ആരാധനാ കർമ്മങ്ങൾക്കായുള്ള പള്ളി പ്രവേശനത്തിന് പൗരോഹിത്യം തടയിടുകയാണ്. പെണ്ണിന് പള്ളി നിഷിദ്ധമാക്കപ്പെടുന്ന പ്രമാണ ബദ്ധതെളിവുകളെയൊന്നും പൗരോഹിത്യത്തിന് നിരത്താനായിട്ടില്ല. ലോകത്തെ സുപ്രധാന മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങളായ മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ മസ്ജിദുന്നബവി, ജറുസലേമിലെ ബൈത്തുൽ മുഖദ്ദസ് എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനത്തിന് തടസ്സമില്ല.
പണം ചിലവഴിക്കപ്പെടുന്ന കേന്ദ്രങ്ങളിലൊക്കെ പെണ്ണിന് പ്രവേശനമാകാമെന്നും മതം പഠിപ്പിക്കുന്ന ആരാധന ഇടങ്ങളിൽ വിലക്കിന്റെ വാൾ തൂക്കിയിടുകയും ചെയ്യുന്ന വിചിത്ര വാദമാണ് സ്ത്രീകളുടെ പള്ളി പ്രവേശന കാര്യത്തിൽ തുടരുന്നത്. എന്നാൽ, പള്ളിയോട് ചേർന്ന ശവകുടീരങ്ങളിലെത്താൻ സ്ത്രീകൾക്ക് വിലക്കില്ല. അവിടെ പണം നിക്ഷേപിക്കാം. വെളിച്ചെണ്ണയും ചന്ദനത്തിരിയും സമർപ്പിക്കാം. പാതിരാവിലെ മതപ്രഭാഷണ പരമ്പരയിൽ പങ്കെടുക്കാം. ആഭരണങ്ങൾ അഴിച്ചു വാങ്ങാം. പ്രാർത്ഥനക്ക് പണം വസൂലാക്കാം. ആരാധന നടത്താൻ പള്ളിയിൽ കയറരുത്! ഇതിനെ വിചിത്രമെന്നേ പറയാനാകൂ.
പുരുഷാധിപത്യ പൗരോഹിത്യം സൃഷ്ടിച്ചെടുത്ത മതവിധിയുടെ ഭാഗമാണ് സ്ത്രീകൾക്കേർപ്പെടുത്തിയ പള്ളി വിലക്ക്. പെണ്ണിനെ വീടകങ്ങളിൽ തളച്ചിടാൻ പൗരോഹിത്യം എന്നും ശ്രമിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് വിദ്യഭ്യാസം നിഷിദ്ധമാക്കിയത് അതിന്നാണ്. പെണ്ണിന് വീടിന്റെ ഉള്ളിന്റെ ഉള്ളാണ് ഉത്തമമെന്ന് പറഞ്ഞു കൊണ്ടിരുന്നതും, അർത്ഥമറിഞ്ഞുള്ള ഖുർആൻ പഠനത്തെ പൗരോഹിത്യം വിലക്കിയതിനു പിന്നിലും സമൂഹത്തെ തങ്ങൾക്കു മുന്നിൽ തളച്ചിടുകയെന്ന കുതന്ത്രമാണ്.
പെണ്ണിന് ആരാധനാ കർമ്മങ്ങൾ അനുഷ്ഠിക്കാവുന്ന ഘട്ടങ്ങളിലൊക്കെ പള്ളിയിൽ പ്രവേശിക്കാമെന്ന വാദത്തിന് കരുത്തു പകരുന്ന നിരവധി ചരിത്ര സംഭവങ്ങൾ കാണാനാകും. ഖലീഫ ഉമറിന്റെ ഭാര്യ പ്രഭാത നമസ്ക്കാരത്തിനു പോലും പളളിയിലെത്തിയിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
പെണ്ണിന് സർവ്വവിധ അവകാശങ്ങളും വകവെച്ചു കൊടുക്കുന്ന നിയമസംഹിതയാണ് ഇസ്ലാമിന്റെത്. പെൺകുഞ്ഞിന്റെ ജനനത്തെ അപമാനമായി കാണുകയും ജീവനോടെ കുഴിച്ചുമൂടുകയും ചെയ്ത കാലത്താണ് വിശുദ്ധ ഖുർആൻ അവതരിക്കുന്നത്. പെൺകുഞ്ഞിന്റെ ജനനം സന്തോഷ വാർത്തയാണെന്നും ജീവിക്കുവാനുള്ള അവരുടെ അവകാശം വകവെച്ചു നൽകുക കൂടിയാണ് ഖുർആൻ ചെയ്തത്. പെണ്ണിന് സ്വത്തവകാശം നൽകി. ഇഷ്ടമില്ലാത്ത ദാമ്പത്യം ഒഴിയാൻ പെണ്ണിന് അവകാശം നൽകി. പെണ്ണിന്റെ അഭിമാനം കാക്കേണ്ടത് ആണിന്റെ ബാധ്യതയാണെന്നും ഇസ്ലാം പഠിപ്പിച്ചു. പ്രവാചകന്റെ ഭാര്യ ആയിശ യുദ്ധം നയിച്ചിട്ടുണ്ട്. ജമൽ യുദ്ധം അവർ മുന്നിൽ നിന്നാണ് നടന്നത്. പ്രവാചകന്റെ കാലത്തുൾപ്പെടെ യുദ്ധത്തിൽ പരിക്കുപറ്റിയവരെ ചികിത്സിക്കാൻ സ്ത്രീകളുണ്ടായിരുന്നു.
പെണ്ണിന് സർവ്വവിധ അവകാശങ്ങളും നൽകിയ മതത്തിൽ ആരാധന കർമ്മങ്ങൾ നടത്താൻ സ്ത്രീകൾക്ക് പള്ളിയിൽ അവകാശമില്ലെന്നത് പൗരോഹിത്യ സൃഷ്ടി തന്നെ. പള്ളിയിൽ ആരാധന നിർവഹിക്കാൻ ഇഷ്ടമുള്ളവർ പോകട്ടെ. പോകുന്നവരെ തടയാൻ എന്തവകാശമെന്ന ചോദ്യം ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ പ്രസക്തമാവുകയാണ്.
ഗുണപാഠം
അഭയാർത്ഥി
ടി.കെ.സി
"ജ്യേഷ്ഠൻ വീട്ടുമുറ്റത്ത് ഒരു മരത്തൈ കൊണ്ടു നട്ടു... മുട്ടപ്പഴം ആണെന്നു
പറഞ്ഞാണ് തൈ വെച്ചത്....അല്പം വളർച്ച യായപ്പോൾ അമ്മ പറഞ്ഞു: ഇത്
മുട്ടപ്പഴമല്ല, ഇല കണ്ടിട്ട് റമ്പുട്ടാൻ ആണെന്ന് തോന്നുന്നു.... ചേച്ചി പറഞ്ഞു
അത് സബർ ജല്ലി ആണെന്ന്....
എന്നാൽ ഞാൻ മരത്തെ ആകെ അടി മുടി നോക്കി. ഒരിലയെടുത്ത് ചവച്ചു നോക്കി. ... വല്ലാത്തൊരു ചവർപ്പ്....! "ഇതൊരു പാഴ്മരമാണ്, ഇതിൽ കായ്കൾ ഒന്നും ഉണ്ടാകാൻ പോകുന്നില്ല, അതിനാൽ വെട്ടിക്കളഞ്ഞേക്കാം..."
എന്തായാലും ചാച്ചന്റെ അഭിപ്രായം എന്തുമരമായാലും അവിടെ നിൽക്കട്ടെ എന്നതായിരുന്നു..... ഏതായാലും അത്രയൊക്കെ പറഞ്ഞതല്ലേ മരത്തിന് വല്ല മാറ്റവു മുണ്ടോ എന്നു ഞാൻ അടുത്ത ദിവസം ചെന്നു നോക്കി....അതിന് ഒരു വാട്ടവുമില്ല .. .മാത്രമല്ല, പുതിയ ചില ചില്ലകൾ കൂടി പുറത്തേയ്ക്കു വന്നതല്ലാതെ മരത്തിന് ഒരു കുലുക്കവുമില്ല....
അങ്ങനെ ചില നാളുകൾ പിന്നിട്ടു..... മരത്തിന് അല്പം വലുപ്പം വെച്ചതോടെ രാത്രി യിൽ പക്ഷികൾ ചേക്കേറാൻ തുടങ്ങി.... പകൽ നല്ല വെയിലുള്ളപ്പോൾ ഞാൻ അതിന്റെ ചുവട്ടിൽ കട്ടിൽ കൊണ്ടു വന്നിട്ട് ഇളം കാറ്റേറ്റ് ഉറങ്ങുന്നതും പതിവായി....
ചില വർഷങ്ങൾ കടന്നു പോയി.....ഒരു ദിവസം അമ്മ വിളിച്ചു പറഞ്ഞു: "ദേ നമ്മുടെ മരം കായ്ച്ചു. "എന്തോ കായ്കൾ അതിന്റെ ചില്ലകളിൽ തൂങ്ങി നിൽക്കുന്നു...എന്നിട്ടും അതെന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല... കാത്തിരിപ്പിനൊടുവിൽ കായ്കൾ പഴുത്തു ....പറിച്ചെടുത്തു കഴിച്ചു നോക്കി....രുചികരമായ "പനിനീർ ചാമ്പക്ക... "
ആരും കാണാതെ ഞാൻ അടുത്ത ദിവസം മരത്തോട് ചോദിച്ചു.... ഞങ്ങൾ അത്രയൊക്കെ പറഞ്ഞിട്ടും നീ വീണു പോകാ തിരുന്നതെന്തുകൊണ്ടാണ്? അതിന്റെ മറുപടി എന്നെ അത് ഭുതപ്പെടുത്തി...
'ഞാൻ ആരാണ് എന്ന് എനിയ്ക്കറിയാ മായിരുന്നു...... നിങ്ങളുടെ വാക്കുകൾ എന്റെ വളർച്ചയ്ക്ക് തടസ്സമായതേയില്ല.....
എന്നാൽ നിങ്ങൾ അറിയാതെ എന്റെ ഇലകൾ സൂര്യപ്രകാശം സ്വീകരിച്ചു..... വേരുകൾ വളവും വെള്ളവും.... എനിയ് ക്കാവശ്യം അതായിരുന്നു..... നിങ്ങൾ എന്നെ വിമർശിച്ചപ്പോഴും വെട്ടിക്കളയാൻ പറഞ്ഞപ്പൊഴും ഞാൻ തണൽ തന്നതോർമയില്ലേ?
ചില പക്ഷികൾക്കെങ്കിലും അഭയം നൽകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു.... ഞാൻ ആരാണ് എന്ന് തെളിയിക്കാൻ അന്നെനിക്ക് കഴിയില്ലായിരുന്നു.... ഒടുവിൽ എന്റെ ഫലം പുറപ്പെടുന്നതു വരെ ഞാൻ കാത്തിരുന്നു."...
പ്രിയ സുഹൃത്തേ.... നിന്നെക്കുറിച്ച് ആരും എന്തും പറയട്ടെ.... !! മുഖം വാടേണ്ട, മറുപടി പറയാനും പോകേണ്ട....
അവർ വിമർശിയ്ക്കുമ്പോഴും കുലുങ്ങരുത്.....
വീണുപോകരുത് ....
മറിച്ച് അവർക്കായ് തണലേകുക.....
സഹായഹസ്തം നീട്ടുക....
ഒടുവിൽ നിന്റെ ഫലത്തിലൂടെ, പ്രവൃത്തിയിലൂടെ, അത് വെളിപ്പെടുമ്പോൾ നിന്നെ പരിഹസിച്ചവർ അവരുടെ വാക്കുകൾ തിരുത്തുന്ന ഒരു കാലം വരും....!
"നീ ആരെന്ന് നിനക്കറിയുന്നിടത്തോളം നിശബ്ദനായിരിയ്ക്കുക..... നാളെയുടെ നാൾ നിന്നെ നിന്ദിച്ചവർ നിന്നിൽ നിന്നും നന്മയനുഭവിയ്ക്കുന്ന ഒരു ദിനമുണ്ട്'..... കാത്തിരിയ്ക്കുക."
Think positive..!
ഭക്ഷണ ധൂർത്ത്
എസ്.കെ
രത്തൻ ടാറ്റ ഈയിടെ ടാറ്റയുടെ തലവനായിരുന്ന കാലത്ത് ജര്‍മ്മനി സന്ദര്‍ശിച്ച
ഒരോര്‍മ്മ എഴുതുകയുണ്ടായി.
"ജര്‍മ്മനി വ്യാവസായികമായി ലോകത്ത് തന്നെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രമാണല്ലോ . അവിടുത്തെ മനുഷ്യര്‍ അങ്ങേയറ്റം ആഡംബരത്തില്‍ കഴിയുന്നു എന്നാണോ നിങ്ങളുടെ ധാരണ ?
കഴിഞ്ഞ മാസം ഞാന്‍ ടാറ്റയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഹാംബർഗില്‍ പോവുകയുണ്ടായി . ഒരു മീറ്റിംഗ് കഴിഞ്ഞു വിശപ്പ് തോന്നിയപ്പോള്‍ എന്റെ ഉദ്യോഗസ്ഥരോടൊപ്പം അടുത്തുള്ള ഒരു ഇടത്തരം റസ്റ്റോറന്റില്‍ കയറി. അവിടെ മിക്കവാറും തീന്മേശകള്‍ കാലിയായി കണ്ടപ്പോള്‍ തന്നെ എനിക്ക് കൌതുകം തോന്നി .
ഒരു ടേബിളില്‍ ഒരു യുവജോഡി ഇരിക്കുന്നതുകാണുകയുണ്ടായി . വെറും രണ്ടു തരം വിഭവങ്ങളും ഓരോ കുപ്പി ബിയറും മാത്രമാണ് അവരുടെ മുന്നില്‍ കാണാനായത്. ഇന്ത്യയിലെ ഒരു ഇടത്തരം യുവാവിനു പോലും ഇതില്‍ കൂടുതല്‍ വിഭവസമ്പന്നമായ ഭക്ഷണം കാമുകിക്ക് വാങ്ങി നല്‍കുവാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു . പിശുക്കനോ, അല്ലെങ്കില്‍ അത്രമേല്‍ ദരിദ്രനോ ആയ ഇയാളെ എന്തുകൊണ്ടാണ് ഈ യുവതി ഉപേക്ഷിക്കാത്തത് എന്നാണു ഞാന്‍ ഓര്‍ത്തത്.
മറ്റൊരു തീന്മേശയില്‍ വൃദ്ധകളായ രണ്ടു മൂന്നു സ്ത്രീകൾ ഇരിക്കുന്നുണ്ടായിരുന്നു .ഒരൊറ്റ വിഭവം മാത്രം ഓര്‍ഡര്‍ ചെയ്യുകയും , അത് കൊണ്ട് വന്ന വൈറ്റര്‍ അതുകൊണ്ട് മൂന്നു പേര്‍ക്ക് പങ്കുവച്ചു നല്‍കുകയും ചെയ്യുന്നത് കണ്ടു . അവര്‍ അവസാനത്തെ ധാന്യവും സ്പൂണ്‍ കൊണ്ട് എടുത്തു ശ്രദ്ധയോടെ കഴിക്കുന്നത് ഞാന്‍ ആശ്ചര്യത്തോടെ നോക്കി നിന്നു.
മുമ്പ് ജര്‍മ്മനിയില്‍ വന്നിട്ടുള്ള എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ അല്പ്പമധികം ഭക്ഷണങ്ങളും , പാനീയങ്ങളും ഓര്‍ഡര്‍ ചെയ്തു .ഞങ്ങള്‍ കഴിച്ചു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഏകദേശം പകുതിയോളം ആഹാര പദാര്‍ഥങ്ങള്‍ തീന്മേശയില്‍ ബാക്കിയുണ്ടായിരുന്നു .
ഞങ്ങള്‍ പണം നല്‍കി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ വൃദ്ധസ്ത്രീകളില്‍ ഒരാള്‍ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ കയര്‍ത്തു സംസാരിക്കുന്നതുപോലെ തോന്നി . ഞങ്ങള്‍ക്ക് ജര്‍മ്മന്‍ മനസ്സിലാകുന്നില്ല എന്ന് കണ്ട മറ്റൊരു ലേഡി ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങി . ഭക്ഷണം പാഴാക്കി ഇറങ്ങിപ്പോകാന്‍ തുടങ്ങുന്നതില്‍ അവര്‍ക്കുള്ള അതൃപ്തിയും രോഷവും , അവര്‍ വികാരഭരിതയായി പറഞ്ഞു. അവരുടെ കണ്ണുകള്‍ ജ്വലിക്കുന്നതും , ചുളിവു വീണ മുഖം ചുവന്നുതുടുക്കുന്നതും ഞങ്ങള്‍ കണ്ടു .
"ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനു പണം നല്‍കിയിട്ടുണ്ട്, അത് കഴിച്ചോ, കളഞ്ഞോ എന്ന് അന്വേഷിക്കുന്നത് നിങ്ങളുടെ ജോലിയല്ല"
ഞങ്ങളുടെ കൂട്ടത്തിലെ ഒരുദ്യോഗസ്ഥന്‍ ഇംഗ്ലീഷില്‍ അവര്‍ക്ക് മറുപടി നല്‍കി. വൃദ്ധ സ്ത്രീകള്‍ മൂന്ന് പേരും കോപാകുലരായി. ഒരാള്‍ പെട്ടെന്ന് ബാഗില്‍ നിന്ന് സെല്‍ഫോണ്‍ എടുത്തു ആരെയോ വിളിച്ചു നിലവിളിക്കുന്നത് പോലെ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ പറയുന്നത് കേട്ടു. മിനിട്ടുകള്‍ക്കകം സാമൂഹ്യ സുരക്ഷാ വകുപ്പിലെ യൂണിഫോമിട്ട ഒരുദ്യോഗസ്ഥന്‍ ഒരു കാര്‍ ഡ്രൈവ് ചെയ്തു ഭക്ഷനശാലക്ക് മുന്നില്‍ വന്നിറങ്ങി.
വൃദ്ധകളോട് സംസാരിച്ച ആ യുവാവ് ഞങ്ങളുടെ അടുക്കല്‍ വന്നു 50 യൂറോ ഫൈന്‍ ചുമത്തുന്നതായി പറഞ്ഞു . ഞങ്ങള്‍ ശാന്തരായി അയാളെ കേട്ടു.
ഞങ്ങളുടെ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി അയാള്‍ പറഞ്ഞു.
"നിങ്ങൾക്ക് കഴിക്കാന്‍ കഴിയുന്നത് മാത്രം ഓര്‍ഡര്‍ ചെയ്യുക. നിങ്ങള്‍ സമ്പന്നരാകാം, ധാരാളം പണമുണ്ടാകാം, പക്ഷേ ഇതിനുള്ള വിഭവ ശേഷി ഈ സമൂഹത്തിന്റേത് കൂടിയാണ്. സമ്പന്നരായ നിങ്ങളുടേത് മാത്രമല്ല . ഒരു നേരത്തെ ആഹാരം യാചിച്ചു കഴിക്കേണ്ട, അല്ലെങ്കില്‍ അതിനും കഴിയാത്ത കോടാനു കോടികള്‍ ലോകത്തുണ്ട് എന്നത് യാഥാര്‍ത്ഥ്യമായിരിക്കെ ഒരു തരി ധാന്യമെങ്കിലും പാഴാക്കി കളയാന്‍ നിങ്ങൾക്ക് എന്തവകാശം?"
ഞാന്‍ എന്റെ ജീവിതത്തില്‍ അപമാനഭാരം കൊണ്ട് തല താഴ്ത്തിയ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഒന്ന് അതായിരുന്നു. ആ ചെറുപ്പക്കാരന്റെ മുന്നില്‍ ശരിക്കും ഞങ്ങള്‍ ശിരസ്സുകുനിച്ചു . ഇന്ത്യയിലെ ചേരികളിലും, പൊതു ഇടങ്ങളിലും, എന്റെ ആഫ്രിക്കന്‍ യാത്രകള്‍ക്കിടയില്‍ കണ്ടതുമായ പട്ടിണിക്കോലങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി. പൊങ്ങച്ചം കാണിക്കുവാനും, മറ്റുള്ളവരുടെ മുന്‍പില്‍ ആളാകാനും ദുരഭിമാനികളായ നമ്മള്‍ ഭക്ഷണശാലകളില്‍ പോലും കാണിക്കുന്ന ധൂര്‍ത്തുകള്‍ ഓര്‍ത്തപ്പോള്‍ എനിക്കും ലജ്ജ തോന്നി."
തിരിച്ചു ഓഫീസിലേക്ക് പോകാന്‍ കാറില്‍ ഇരിക്കുമ്പോള്‍ അയാളുടെ ഇംഗ്ലീഷ് വാക്കുകള്‍ എന്റെ ചെവിയില്‍ തുടരെത്തുടരെ മുഴങ്ങി -
"MONEY IS YOURS BUT RESOURCES BELONG TO THE SOCIETY..!!!"
No comments:
Post a Comment